ന്യൂദല്‍ഹി: മതത്തിന്റെ പേരില്‍ ഭീകരത പ്രചരിപ്പിക്കുന്നവര്‍ മതാനുയായികളല്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്.
തീവ്രവാദം നടത്തുന്നവര്‍ക്ക് അല്ലെങ്കില്‍ അത് പ്രചരിപ്പിക്കുന്നവര്‍ക്ക് മതവുമായി യാതൊരു ബന്ധവുമില്ല. അവര്‍ യഥാര്‍ത്ഥ മതവസിശ്വാസികളാണെങ്കില് മതം പഠിപ്പിക്കുന്നത് സ്നേഹമാണെന്ന് മനസ്സിലാക്കാനാകും.
ബംഗ്ലാദേശ് സംഭവത്തെ അധികരിച്ച് പെരുകുന്ന തീവ്രവാദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരിക്കുന്നു അദ്ദേഹം. വിവാദ മുസ്ലിം മതപണ്ഡിതന് സക്കീര്‍ നായിക്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, അതേക്കുറിച്ച് ഒന്നും പറയുന്നില്ല, ഞാന്‍ പറയുന്നത് എന്റെ അഭിപ്രായങ്ങളാണെന്നായിരുന്നു ആമിറിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: