ന്യൂദല്‍ഹി: താത്ക്കാലിക സുഖത്തിനും രസത്തിനുമായി 1500 സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളും നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്ത ആള്‍ അറസ്റ്റില്‍. 31 കാരനായ മുഹമ്മദ്ദ് ഖാലിദാണ് ലൈംഗീക വൈകൃതത്തിന്റെ പേരില്‍ ദല്‍ഹി പോലീസിന്റെ വലയിലായത്.
മുന്‍പരിചയമില്ലാത്ത നമ്പരുകളില്‍ വിളിച്ചു നോക്കി മറുതലയ്‌ക്കല്‍ സ്ത്രീയാണ് എന്ന് ഉറപ്പിച്ച ശേഷമാണ് വിരുതന്‍ സന്ദേശങ്ങള്‍ അയച്ചുകൊടുത്തിരുന്നത്. വാട്‌സാപ്പിലെ ചിത്രങ്ങള്‍ കണ്ട് സുന്ദരിയായ പെണ്‍കുട്ടികളാണ് എന്നുറപ്പിച്ചശേഷം മാത്രമാണ് ഇയാള്‍ സന്ദേശങ്ങള്‍ അയയ്‌ക്കാറുള്ളത്. നിരുപദ്രവകരമായി ഫോണിലൂടെ സൊള്ളുക മാത്രമാണ് താന്‍ ചെയ്യാറുള്ളതെന്നും രസത്തിന് വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നുമാണ് ഖാലിദിന്റെ വാദം.
പഴയ ദല്‍ഹിയിലെ സദാര്‍ ബസാറിലെ സ്വദേശിയായ ഇയാള്‍ക്ക് മൂന്ന് സിംകാര്‍ഡുകളുമുണ്ട്. ഇയാളുടെ അറസ്റ്റ് ഒരുപാട് സാധാരണക്കാരായ സ്ത്രീകള്‍ സമാധാനം നല്‍കിയതായി ഡിസിപി വിജയ് സിങ് പറഞ്ഞു. ഇയാളുടെ സന്ദേശങ്ങള്‍ പല ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാരില്‍ സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഒരു മാസത്തോളം തുടര്‍ന്ന നിരന്തരമായ ഭീഷണിയെത്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. റീച്ചാര്‍ജ്ജ് ചെയ്യുന്നതിനായി കടയിലെത്തിയപ്പോഴാണ് ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇയാളുടെ പക്കല്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും ഏതാണ്ട് 60 ജിബിയോളം അശ്ലീല ദ്യശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇത്കൂടാതെ ഇയാളുടെ പക്കല്‍ നിന്നും രണ്ടായിരത്തോളം സ്ത്രീകളുടെ ഫോണ്‍ നമ്പരും പിടിച്ചെടുത്തിട്ടുണ്ട്. വാട്ട്‌സാപ്പിലെ ചിത്രം എടുത്ത് അശ്ലീലമാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. പോലീസ് പിടികൂടാതിരിക്കുന്നതിനായി കള്ളപ്പേരിലാണ് ഇയാള്‍ സിമ്മുകള്‍ എടുത്തതെന്നും പോലീസ് പറഞ്ഞു.
















