ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ 20 വിദേശികളുടെ കഴുത്തറുത്ത ഭീകരര്‍ക്ക് പ്രചോദനമായ മുംബൈയിലെ സക്കീര്‍ മൗലവി സമാധാനത്തിന്റെ ദൂതനെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയ് സിങ്.
2012ല്‍ ദ്വിഗ്‌വിജയ് സിങ് ഇയാള്‍ക്കൊപ്പം ഒരു വേദി പങ്കിടുന്നതിന്റെയും ഇയാളെ സിങ് സമാധാനത്തിന്റെ ദൂതനെന്ന് വിളിച്ച് പ്രശംസിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു.
ഭീകരരുടെ തലതൊട്ടപ്പനായ ഒസാമ ബിന്‍ലാദനെ ഒസാമജിയെന്നും കൊടും ഭീകരന്‍ ഹാഫീസ് സെയ്ദിനെ സാഹേബ് എന്നും വിളിച്ച് വിവാദമുണ്ടാക്കിയ സിങിന്റെ സക്കീറിനെ പ്രകീര്‍ത്തിക്കുന്ന വീഡിയോയും ഓണ്‍ലൈന്‍ മാധ്യമങ്ങൡ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.
സക്കീര്‍ നായിക് ലോകമെങ്ങും സമാധാനം പരത്തുന്നയാളാണ്. സക്കീര്‍ ലോകമെങ്ങും സഞ്ചരിക്കണം, അദ്ദേഹം സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തിന് അങ്ങയുടെ സന്ദേശം ആവശ്യമുണ്ട്’. ചടങ്ങില്‍ ദ്വിഗ്‌വിജയ് സിങ് സക്കീറിനെ പ്രശംസയില്‍ മൂടുന്നത് വീഡിയോയില്‍ കാണാം.
ഈ വീഡിയോ വൈറലായി വിവാദമായതോടെ ദ്വിഗ്‌വിജയ് ട്വിറ്ററില്‍ വിശദീകരണവുമായി ഇറങ്ങി. സക്കീര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഞാന്‍ മതമൗലികവാദത്തിന് എതിരെയാണ് പ്രസംഗിച്ചത്. മതമൈത്രിക്കു വേണ്ടിയാണ് ഞാന്‍ പ്രസംഗിച്ചത്. ദ്വിഗ്‌വിജയ് ട്വീറ്റില്‍ പറയുന്നു.
















