ഈരാറ്റുപേട്ട: നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അരുവിത്തുറ പള്ളിക്കു മുമ്പിലെ വെള്ളക്കെട്ടാണ് ഏറ്റവും ദുരിതം വിതയ്‌ക്കുന്നത്. ആവശ്യത്തിന് ഓടകള്‍ ഇല്ലാത്തതും ഓടകള്‍ അടഞ്ഞുപോയതുമാണു വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. വടക്കേക്കര ബസ്‌സ്റ്റോപ്പ്, നടയ്‌ക്കല്‍, മറ്റക്കാട്ട് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഓടകള്‍ നിര്‍മിച്ചു വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പിനു നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ അനാസ്ഥ തുടരുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
















