അമ്പലപ്പുഴ: ദുരിതാസ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണു. വന്‍ദുരന്തം ഒഴിവായി. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാസ്വാസ ക്യാമ്പിന്റെ കെട്ടിടത്തിന്റെ സീലിങാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരുമണിയോടെ അടര്‍ന്നുവീണത്.
ഒരു വര്‍ഷം മുമ്പ് കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കോമന പുതുവല്‍ റോബര്‍ട്ട്- സീമ ദമ്പതികളും വണ്ടാനം പുതുവല്‍ അനിരുദ്ധന്‍- രാധ ദമ്പതികളുമാണ് ക്യാമ്പില്‍ കഴിയുന്നത്. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് സീലിങിന്റെ ചെറിയൊരു ഭാഗം അടര്‍ന്നുവീണിരുന്നു. ഇവര്‍ മാറിക്കിടന്നതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇവര്‍ പതിവായി കിടന്ന സ്ഥലത്താണ് സീലിങ് അടര്‍ന്നുവീണത്.
അമ്പലപ്പുഴ വീല്ലേജാഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഈ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ സൗജന്യ റേഷന്‍ ലഭ്യമാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
















