പയ്യന്നൂര്‍: അനുഗ്രഹീത ശാരീരത്തിലും കറതീര്‍ന്ന ശാസ്ത്രീയ ശൈലിയിലും സാകേത് രാമന്‍ തന്റെ സ്വരമാധുരിപുറത്തെടുത്തപ്പോള്‍ അയോദ്ധ്യ ഓഡിറ്റോറിയത്തിലെ തുരീയം സംഗീതോത്സവത്തിനെത്തിയ ആസ്വാദക വൃന്ദം വിസ്മയത്തിന്റെ കൊടുമുടിയേറി.. ഭക്തിയും ഭാവവും നിറഞ്ഞു തുളുമ്പുന്ന ആലാപനത്തിന്റെ സൗന്ദര്യം തുരീയം സംഗീതോത്സവത്തിന്റെ ഇരുപത്തിയെട്ടാം ദിനം അവിസ്മരണീയമാക്കി.
സാവേരി രാഗത്തില്‍ വര്‍ണ്ണം പാടി ആരംഭിച്ച കച്ചേരിയില്‍ തുടര്‍ന്ന് ഹംസധ്വനിയില്‍ വാതാപിഗണപതീം ഭജേ ,വരാളിയില്‍ മാമവ മീനാക്ഷി, കുന്ത ളവരാഹിയില്‍ ഭോഗീന്ദ്ര ശായിനം, നീലാംബരിയില്‍ മാധവ മാമ വ തുടങ്ങിയ മനോഹരകീര്‍ത്തനങ്ങള്‍ ഒഴുകിയെത്തി
അംബികാ പ്രസാദ് വയലിനിലും നെയ് വേലി നാരായണന്‍ മൃദംഗത്തിലും മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ ഘടത്തിലും മഹേന്ദ്രജാലം കാട്ടി.
നാല്‍പത്തിയൊന്നുനാള്‍ നീണ്ടു നില്‍ക്കുന്നതു രീയം സംഗീതോത്സവത്തിന്റെ ഇരുപത്തിയൊമ്പതാം ദിവസമായ ഇന്ന് പുല്ലാങ്കുഴല്‍ ചക്രവര്‍ത്തി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പാട്ടിന്റെ പാലാഴി തീര്‍ക്കും. തബല മാന്ത്രികന്‍ വിജയ് ഘാട്ടെ കെ.എസ് രാജേഷ് എന്ന
















