ഇരിട്ടി: ബസ്സില്‍ കടത്തുകയായിരുന്ന 50പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍ . മട്ടിണി സ്വദേശി സേവ്യര്‍ തോമസ് (52) ആണ് അറസ്റ്റിലായത്. കിളിയന്തറ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.വിജയകുമാറിന്റെയും പ്രിവന്റീവ് ഓഫീസര്‍ നിസാറിന്റെയും നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെ യാണ് കര്‍ണ്ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഇയാള്‍ മദ്യവുമായി പിടിയിലാവുന്നത്. 90 എംഎല്‍ അടങ്ങുന്ന അമ്പതു പാക്കറ്റ് മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
















