ആലപ്പുഴ: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ മാതൃകാ സംസ്‌കൃത പഠന കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ എസ്ഡിവി ഗേള്‍സ് ഹൈസ്‌കൂളില്‍ ആറാം തീയതി രാവിലെ പത്തിന് സൗജന്യ സംസ്‌കൃത ക്ലാസുകള്‍ ആരഭിക്കും. ഒന്‍പതു മാസങ്ങളിലായി നൂറുമണിക്കൂറുകൊണ്ട് അക്ഷരം മുതല്‍ സംഭാഷണം വരെ പഠിക്കാനുതകുന്ന തരത്തില്‍ ക്രമപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയില്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും പഠിക്കാന്‍ അവസരമുണ്ട്.
ആഴ്ചയില്‍ രണ്ടുദിവസം വൈകിട്ട് നാലുമണിക്കുശേഷവും ചില അവധി ദിവസങ്ങളിലുമാണ് ക്ലാസ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രാരംഭ വിഭാഗത്തിലും മുതിര്‍ന്നവര്‍ക്ക് അനൗപചാരിക വിഭാഗത്തിലുമാണ് അവസരം. അവസാനം സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും നല്‍കും. വിവരങ്ങള്‍ക്ക് 0477 2254194.
















