പാറശ്ശാല: സര്‍ക്കാര്‍ സ്‌കൂളില്‍ ദേശീയ പുഷ്പമായ താമരയ്‌ക്ക് വിലക്ക്. പാറശ്ശാല ഗവ. സ്‌കൂളിലാണ് കുട്ടികള്‍ക്ക് പഠനത്തിനായി ഒരുക്കിയ ചിത്രങ്ങളില്‍ താമരയ്‌ക്ക് മാത്രം വിലക്കേര്‍പ്പെടുത്തിയ്രിക്കുന്നത്. ദേശീയ മൃഗം, പുഷ്പം, ചിഹ്നം, പക്ഷി തുടങ്ങിയവയുടെ ചിത്രങ്ങള്‍ വിദ്യാലയ ചുമരുകളില്‍ വരച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇടതു രാഷ്‌ട്രീയത്തില്‍ കുപ്പായമിട്ട ചില അധ്യാപകര്‍ ദേശീയ പുഷ്പമായ താമരയുടെ ചിത്രം ദേശാഭിമാനി പേപ്പര്‍ കൊണ്ട് മറച്ചിരിക്കുകയാണ്.
പാറശ്ശാല ഗവണ്‍മെന്റ് എല്‍പിജി സ്‌കൂളിലെ ചുമരില്‍ വരച്ചുവച്ചിരുന്ന ദേശീയ പുഷ്പമായ താമരയെ കരിപുരണ്ട ദേശാഭിമാനി പത്രത്താളുകള്‍കൊണ്ട് മറച്ചിരിക്കുന്നു
















