Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

അറബ് ലോകം യോഗയെ സ്വീകരിക്കുന്നത് ഇരു കൈയും നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 08:09 pm IST
inMarukara

ശ്രീമതി ഷേഖാ ലുബ്‌ന ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസ്സിമി നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

നമ്മുടെ രാജ്യത്ത് കമ്മ്യൂണിസ്റ്റുകളും വര്‍ഗീയക്കോമരങ്ങളും പുരപ്പുറത്ത് നിന്ന് കൂവുന്നത് യോഗ വര്‍ഗീയമാണ്, ഫാസ്സിസമാണ്, ബിജെപി-ആര്‍എസ്എസ് ഗൂഡാലോചനയാണ് എന്നൊക്കെയാണ്. എന്നാല്‍ ആരോഗ്യത്തിനും മാനസ്സിക-ആത്മീയ പൂര്‍ണ്ണതക്കുമായി നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയ ശാസ്ത്രീയ സംബ്രദായമായ യോഗയ്‌ക്ക് ഇസ്ലാം മതാനുയായികളായ ഗള്‍ഫിലെ അറബ് നാട്ടുകാര്‍ വിരിക്കുന്നത് ചുവന്ന പരവതാനി! രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു പോലും ഇത് ആരുടേയും വിദൂര ഭാവനയില്‍ പോലും ഉണ്ടായിരുന്നില്ല.

യുഎഇയിലുള്ള ദുബായിലെ ‘ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍’ പരിസരത്ത് അന്താരാഷ്‌ട്രീയ യോഗ ദിനം ആചരിക്കാന്‍ ജൂണ്‍ 18നു രാത്രി 7.30നും 11.30നും ഇടക്കുള്ള സമയം ഒന്ന് ചേര്‍ന്ന 20,000 വരുന്ന ജനസഞ്ചയം തെളിയിച്ചത് യോഗയ്‌ക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയാണ്. സെര്‍വീസെസ് ഓഫ് ദ സൊസൈറ്റി (SOTC), ഫ്രെണ്ട്‌സ് ഓഫ് ഇന്ത്യ (FOI), സയന്‍സ് ഇന്ത്യ ഫോറം, മറ്റു ചില സാമുദായിക-സന്നദ്ധ സന്ഘടനകള്‍, ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം (IPF) എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. എഴുന്നൂറോളം വിവിധ സന്നദ്ധ സംഘടനകള്‍ സഹായഹസ്തങ്ങളുമായി അവിടെ ഹാജരായിരുന്നു.

യോഗ ഗുരു ബാബ രാംദേവിന്റെ സാന്നിധ്യം യോഗപ്രേമികളായ ആയിരങ്ങളെ ഇളക്കിമറിച്ചു. യോഗ ഒരു മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ലെന്നു ബാബ രാംദേവ് എടുത്തു പറഞ്ഞു. ഇന്നത്തെ കാലത്തുള്ളതു പോലുള്ള മതസങ്കല്പങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പ്, സമാജത്തെ സംസ്‌കൃതി നിയന്ത്രിച്ചിരുന്ന കാലത്ത്, ഭാരതത്തിലെ ഋഷീശ്വരനമാര്‍ ലോകത്തിനു നല്‍കിയ സമ്മാനമാണ് യോഗ.

രാംദേവിനൊപ്പം വേദിയില്‍ നിന്ന് യോഗ ചെയ്യാന്‍ ഒരു മുസ്ലിം സന്നദ്ധപ്രവര്‍ത്തകനുമുണ്ടായിരുന്നു. പരിപാടിക്ക് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. ദുബായ് രാജകുടുംബത്തിലെ പ്രമുഖ അംഗവും ദുബായ് ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നായകനുമായ ഷേഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തം യോഗ ദിന പരിപാടികള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.

ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മാര്‍ക്കറ്റിങ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശ്രീമതി ഡോ. ആയിഷ അല്‍ ബുസ്‌മൈല്‍ തദവസരത്തില്‍ സംസാരിച്ചു. താന്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി യോഗ ചെയത് വരികയാണെന്നു അവര്‍ പറഞ്ഞു. കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയീദ് ഹര്‍ബും പരിപാടിയില്‍ സന്നിഹിതനായിരുന്നു. വിവിധ രാജ്യക്കാരായ ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളും വലിയ സംഖ്യയില്‍ പങ്കെടുത്തു.

യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയില്‍ ജൂണ്‍ 21നു നടന്ന യോഗ ദിനാചരണം അതീവ വര്‍ണ്ണശബളമായിരുന്നു. ഭാരത എംബസി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ രാജ്യക്കാരായ 5,000 ഓളം പേര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം 1500 പേര്‍ മാത്രമാണ് പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്. സദാ സഹായ സന്നദ്ധരായി 150 ഓളം സന്നധഭടന്മാര്‍ ഹാജരായിരുന്നു. ഭാരതീയരുടെ വിവിധ സാംസ്‌കാരിക സംഘടനകള്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

യുഎഇയുടെ സഹിഷ്ണുത വകുപ്പ് മന്ത്രി ശ്രീമതി ഷേഖാ ലുബ്‌ന ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസ്സിമി നിലവിളക്ക് തെളിച്ചുക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ രാജകുടുംബാംഗമാണ് മന്ത്രി.

അബുദാബി രാജകുടുംബത്തിലെ പ്രമുഖാംഗവും യുഎഈയുടെ വിജ്ഞാന വികാസ മന്ത്രിയുമായ ഷേഖ് നഹ്യാന്‍ ബിന്‍ മുബാറകും ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനും പ്രമുഖ വ്യവസായി പദ്മശ്രീ ബി.ആര്‍. ഷെട്ടിയും മുഖ്യാതിഥികളായിരുന്നു.

ഈ വര്‍ഷത്തെ വിജയപൂര്‍ണ്ണമായ യോഗദിനാചരണം സംഘാടകര്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്നുവന്നു ഐപിഎഫ് അബുദാബി ചാപ്റ്റര്‍ അധ്യക്ഷന്‍ ഹരികുമാര്‍ പറയുന്നു. തൊഴിലാളികള്‍ക്കിടയില്‍ മാനസ്സിക സംഘര്‍ഷം ഒഴിവാക്കാന്‍ യോഗ പ്രചരിപ്പിക്കുന്നതിനെ പറ്റി ഐപിഎഫ് ആലോചിക്കുന്നു. മുസാഫ പ്രദേശത്തെ ക്യാമ്പാണ് അതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഈയിടെ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ പ്രസ്തുത ക്യാമ്പില്‍ പോയി തൊഴിലാളികളുമായി സംവദിച്ചിരുന്നു. യുഎഈയിലെ ഏഴു എമിറെറ്റുകളില്‍ ഒന്നായ റാസ്-അല്‍-ഖൈമയിലും യോഗ ദിനാചരണം വിജയകരമായി നടന്നിരുന്നു.

യുഎഇയിലെ യോഗ ദിനാചരണം വിജയകരമായി നടന്നതിന്റെ അര്‍ഥം വിദേശികള്‍ ഭാരതീയ മൂല്യങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണ് എന്നാണു. കാരണം, അവ അനുപമവും അപൂര്‍വ്വവും അസുലഭവുമായ നിധികളാണെന്നു അവര്‍ മനസ്സിലാക്കുന്നു. യോഗക്കെതിരെ ഭാരതത്തിലെ നിക്ഷിപ്തതാല്പര്യക്കാരായ കപടമതേതര വാദികള്‍ നടത്തുന്ന മന:പ്പൂര്‍വ്വവും പൊള്ളയുമായ വാദങ്ങളെ ഇസ്ലാമിക സമൂഹം പോലും അര്‍ഹിക്കുന്ന അവന്ജതയോടെ തള്ളിക്കളയുന്നു.

അറബ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (എജിസിസി) അംഗരാഷ്‌ട്രങ്ങളില്‍ എല്ലായിടത്തും യോഗദിന ആഘോഷപരിപാടികള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

India

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.