ആലപ്പുഴ: കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ 29 സംഘങ്ങള്‍ക്ക് ഹ്രസ്വകാല കാര്‍ഷിക വായ്‌പയ്‌ക്ക് ഒരു വര്‍ഷത്തെ പലിശയിളവ് ആനുകൂല്യമായി 5,21,850 രൂപ അനുവദിച്ചു. സംഘങ്ങള്‍ക്ക് അനുവദിച്ചു.നല്‍കിയ തുക അര്‍ഹതയുള്ള കര്‍ഷകന്റെ വായ്‌പാ കണക്കില്‍ വരവ് വെച്ചിട്ടുണ്ട്. ആനുകൂല്യം ലഭിച്ച അംഗത്തിന്റെ പേരും തുകയും സംഘം നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്‌ക്കായി പ്രസിദ്ധപ്പെടുത്തും.
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക്/സംഘങ്ങള്‍ക്ക് നല്‍കിയ കടാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാദ്ധ്യത പ്രകാരം കുട്ടനാട് കാര്‍ഡ് ബാങ്ക് 1153 ന് 63,500 രൂപയും ആലപ്പുഴ കാര്‍ഡ് ബാങ്ക് എ 94 ന് 30,000 രൂപയും അനുവദിച്ചു. എസ്‌സിബി നമ്പര്‍ 1201 ന് 37,000 രൂപയും കുമാരപുരം എസ്‌സിബി നമ്പര്‍ 2147 ന് 1,00,000 രൂപയും കാര്‍ത്തികപ്പള്ളി കാര്‍ഡ് ബാങ്ക് നമ്പര്‍ എ 326 ന് 37,500 രൂപയും തൃക്കുന്നപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് നമ്പര്‍ 855 ന് 25,500 രൂപയും അനുവദിച്ചു.
ആനുകൂല്യം ലഭിച്ച അംഗത്തിന്റെ പേരും തുകയും സംഘം നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്‌ക്കായി പ്രസിദ്ധപ്പെടുത്തും.
















