കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. വി.പി.സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. എം.സഹദേവന്‍, പി.വി.ഉണ്ണികൃഷ്ണന്‍, സി.പി.ശോഭന, ടി.ജി.വിജയന്‍, എം.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.പി.എന്‍.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
















