കണ്ണൂര്‍: ജില്ലാ കവിമണ്ഡലം പതിനൊന്നാം സ്ഥാപകദിനത്തില്‍ മാടായിപ്പാറയില്‍ ഹരിതസൗഹൃദസംഗമം നടത്തി. വടുകുന്ദ തടാകക്കരയില്‍ പ്രശസ്ത പക്ഷിക്കൂട് നിരീക്ഷകന്‍ പി.വി.പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കവിമണ്ഡലം ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ കണ്ണോം അധ്യക്ഷത വഹിച്ചു. രാജേഷ് വാര്യര്‍ പൂമംഗലം കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണം നടത്തി. വെദിരമന വിഷ്ണു നമ്പൂതിരി, സി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, സി.പി.പി.നമ്പ്യാര്‍, കെ.കൈലാസ് പയ്യന്നൂര്‍, അഡ്വ.പി.പി.കൃഷ്ണന്‍, മല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍, ആര്‍.പലേരി, പി.ടി.തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.
എ.നാരായണന്‍ മാസ്റ്റര്‍, ചന്ദ്രശേഖരന്‍ കോറളായി, ശ്രീലത മധു, നാരായണന്‍ ചെറുപഴശ്ശി, വി.കെ.ദിവാകരന്‍, എ.ഗോമതി, പി.പി.മോഹനന്‍ നമ്പ്യാര്‍, ലീന മാണിക്കോത്ത്, ശ്രീകുമാര്‍ കോറോം, ശ്രീജ കൊട്ടാരം, മനോജ് കല്യാശ്ശേരി തുടങ്ങി മുപ്പതോളം പേര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
ജലവന്ദനം പരിപാടി കെ.വി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കവിയാത്രയും നടത്തി. മേഖലാ കണ്‍വീനര്‍ ജനാര്‍ദ്ദനന്‍ വെങ്ങര സ്വാഗതവും സി.കെ.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
















