തിരുവനന്തപുരം: ദേശീയ ഡോക്‌ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ച് പട്ടം എസ്‌യുടി ആശുപത്രി സംഘടിപ്പിച്ച ഡോക്‌ടേഴ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. കെ.പി പൗലോസ്, ഡോ. കെ. ലളിത, ഡോ. രമേശന്‍പിള്ള, ഡോ. കെ.സി. ഗോപാലകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. എം.വി. സുധാകര്‍, ക്യാന്‍സര്‍ രോഗചികിത്സാ വിദഗ്ധന്‍ ഡോ. കൃഷ്ണന്‍നായര്‍, സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോ. രാംദാസ് പിഷാരടി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
















