തൊടുപുഴ: ജനപ്രിയ സ്വകാര്യ നെറ്റ് വര്‍ക്ക് കുഴപ്പത്തിലായത് ഉപഭോക്താക്കളെ വലച്ചു .ഇന്നലെ രാവിലെ 10 മണിയോടെയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്വകാര്യ മൊബൈല്‍ കമ്പനിയുടെ നെറ്റ് വര്‍ക്ക് തകരാറിലായത്.രണ്ടു ജില്ലകളില്‍ നെറ്റ് വര്‍ക്ക് സംവിധാനം തകരാറിലായതായി ഉപഭോക്താക്കള്‍ പറയുന്നു. കമ്പനിയുമായി ബന്ധപ്പെടുവാന്‍ സാധിക്കാതെ ഉപഭോക്താക്കള്‍ കഷ്ടപ്പെട്ടു.വിവിധ ആവശ്യങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുവാന്‍ സാധിക്കാതെ വന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു.ഒരു കമ്പനിയുടെ മൊബൈല്‍ കണക്ഷന്‍ മാത്രമുള്ളവരാണ് വെട്ടിലായത്.
















