Exif_JPEG_420
ഏലപ്പാറ:ഏലപ്പാറ – വാഗമണ്‍ റോഡില്‍ സൂചന ബോര്‍ഡ് അപകട ഭീഷണിയില്‍. അടിവശം തുരുമ്പ് എടുത്ത് ഒരു കാല്‍ ഒടിഞ്ഞ അവസ്ഥയിലാണ് ബോര്‍ഡ് സ്ഥിതിചെയ്യുന്നത്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും വിദ്യാര്‍ത്ഥികളും പോകുന്ന വഴിയിലാണ് ഇത്. ഇത് ഏത് നിമിഷവും ബോര്‍ഡ് നിലംപൊത്താം. കാറ്റിലും മഴയിലും അപകടമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ബോര്‍ഡ് പുനര്‍നിര്‍മ്മിക്കുകയോ നീക്കം ചെയ്യുകയോ ചെയ്ത് അപകടം ഒഴിവാക്കണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.നൂറികണക്കിന് വിദേശികള്‍ ഇത് വഴി കടന്ന് പോകുന്നുണ്ട്.
















