കണ്ണൂര്‍: തൊഴിലാളികളുടെ മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിഎംഎസ് പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. ബിഎഎസ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ മൗലികമായ അവകാശങ്ങളുടെയും താത്പര്യങ്ങളുടെയും സംരക്ഷണമാണ് സാമൂഹിക പ്രതിബദ്ധതയുള്ള ട്രേഡ് യൂണിയനുകളുടെ കടമ. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിനിടയില്‍ ബിഎംഎസ് ഭരണകൂടങ്ങളുടെ മുഖം നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വി.മണികാജ് അധ്യക്ഷത വഹിച്ചു. സി.വി.തമ്പാന്‍, സി.വി.രാജേഷ്, പി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















