കണ്ണൂര്‍: വിദേശ സര്‍വ്വകലാശാലകളിലും ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 വൈസ്ചാന്‍സലര്‍മാര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡിന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ഖാദര്‍ അര്‍ഹനായി.
മുംബൈ ആസ്ഥാനമായുള്ള സിഎസ്ആര്‍ ഫൗണ്ടേഷന്‍ ആണ് വര്‍ഷംതോറും അവാര്‍ഡ് നല്‍കുന്നത്. യുഎന്നിലെ സസ്‌റെറയിനബിള്‍ ഡവലപ്‌മെന്റ് വിഭാഗത്തിന്റെ ഇന്‍ഡ്യയിലെ ഡയരക്ടര്‍ ആയ ഡോ.ആര്‍.എല്‍.ഭാട്യ ആണ് സിഎസ്ആര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ നല്‍കിവരുന്ന സംഭാവനകള്‍ വിലയിരുത്തിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വിദ്യാഭ്യാസ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതും പരിഗണിച്ചു.
സ്വന്തം സര്‍വ്വകലാശാലക്ക് നല്‍കിയ ദിശാബോധവും നവീനമായ പദ്ധതികളും അതുവഴി വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ നേട്ടങ്ങളും സമഗ്രമായി വിലയിരുത്തി ഒരു സ്വതന്ത്ര ജൂറി ആണ് അവാര്‍ഡ് നിശ്ചയിച്ചത്.
ജൂണ്‍ 23 ന് മുംബൈയില്‍ വെച്ചു നടന്ന 7 ാമത് വേള്‍ഡ് എഡ്യുക്കേഷന്‍ കോണ്‍ഗ്രസില്‍ ലാവോസ് പിഡിആറിന്റെ വിദ്യാഭ്യാസ, കായിക വകുപ്പുമന്ത്രി ലിറോ ബൊപ്പയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
















