ആലപ്പുഴ: 2021 വരെ സപ്ലൈകോ സബ്‌സിഡിയോടെ വില്‍പ്പന നടത്തുന്ന അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സപ്ലൈകോ റംസാന്‍ മെട്രോ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.തിലോത്തമന്‍ റംസാന്‍ മെട്രോഫെയറിന്റെ ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ വന്നതിനുശേഷം സപ്ലൈകോ ഒരു ഉല്‍പ്പന്നത്തിനും വില കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് വിശിഷ്ടാതിഥിയായിരുന്നു.
















