കൂത്തുപറമ്പ്: ഓട്ടോ മറിഞ്ഞ് പാതിരിയാട് സ്വദേശി മരിച്ചു. ലെനിന്‍ സെന്ററിന് സമീപത്തെ കാറ്റേമ്മല്‍ ചാല്‍ വീട്ടില്‍ ഇ.സഹദേവന്‍ (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സഹദേവന്‍ സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. പരേതരായ കണ്ണന്‍-കുഞ്ഞിമാത ദമ്പിതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: സിജി, സിനി, നിജി. സഹോദരങ്ങള്‍: സുരേഷ്, സുശീല, അജിത.സംസ്‌കാരം ഇന്ന് കാലത്ത് പത്ത് മണിക്ക് വീട്ടുവളപ്പില്‍.
















