മട്ടന്നൂര്‍: കയനി യുപി സ്‌കൂളില്‍ കേരളഗ്രാമീണ്‍ ബേങ്ക് കരേറ്റ ശാഖയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കുടവിതരണവും ജൂനിയര്‍ എടിഎം കാര്‍ഡ് വിതരണവും നടത്തി. എം.നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം കെ.സുബൈദ, ഗ്രാമീണ്‍ ബേങ്ക് അസിസ്റ്റന്റ് മാനേജര്‍ ടി.ജി.അനൂപ്, എം.പ്രദീപ്, സി.കെ.സുജിത്ത് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി.എ.ലത സ്വാഗതവും കെ.ഷീല നന്ദിയും പറഞ്ഞു.
















