അടിമാലി: ഹൈറേഞ്ചില്‍ കാലവര്‍ഷം കനത്തു.കല്ലാര്‍കുട്ടി,ലോവര്‍ പെരിയാര്‍ ഡാമുകള്‍ തുറന്നുവിട്ടു. ജൂണ്‍ ആദ്യവാരം തുടങ്ങിയ കാലവര്‍ഷം മൂന്നു ദിവസമായി ശക്തമാണ്.കൊച്ചി-മധുര ദേശീയ പാതയില്‍ കല്ലാറില്‍ മരം വീണ് ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടു. പൊന്‍മുടി,ചെങ്കുളം ഡാമുകള്‍ നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്. കല്ലാര്‍കൂട്ടി ഡാം തുറന്നതിനെത്തുടര്‍ന്നാണ് ലോവര്‍ പെരിയാര്‍ തുറന്നത്.ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ മരചില്ലകളും,കാടുകളും ജൂലൈ രണ്ടിന് വെട്ടിമാറ്റുവാന്‍ ഹൈവേ ജാഗ്രതാ സമിതി തീരുമാനിച്ചു.
















