തിരുവനന്തപുരം: സിറ്റിസണ്‍ ഇന്‍ഷേറ്റീവ് ട്രസ്റ്റ് ഫോര്‍ ദ വെല്‍ഫെയര്‍ ഓഫ് പാങ്ങോട് വാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സുരേഷ് ഗോപി എംപിയുടെ സഹായത്തോടെ കുന്നത്തുകോണം ഷൈനി സതീഷിന്റെ കുടുംബത്തിനുള്ള ഭവന നിര്‍മ്മാണത്തിന്റെ ഉദ്ഘാടന കര്‍മ്മം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വഹിച്ചു.
പാങ്ങോട് വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന്‍നായര്‍, വട്ടിയൂര്‍ക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ ഹരിശങ്കര്‍, ചെട്ടിവിളാകം വാര്‍ഡ് കൗണ്‍സിലര്‍ ദിനേശ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ഗിരീഷ്കുമാര്‍, ബിജെപി പാങ്ങോട് വാര്‍ഡ് കണ്‍വീനര്‍ സുരേഷ് ബാബു, ബാലകൃഷ്ണന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: