തലശ്ശേരി: ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ പ്രതിരോധ സേനകളില്‍ ഓഫീസര്‍മാരാകാന്‍ താത്പര്യമുള്ള പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെക്‌സയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പ്പശാല നടത്തുന്നു. ഡിസിഎസ്, എസ്എസ്ബി പരീക്ഷകളില്‍ പങ്കെടുക്കുവാന്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസുകളും പരിശീലന ക്ലാസുകളും ഉണ്ടായിരിക്കും. ജൂലൈ 3 ന് രാവിലെ 9 മണിക്ക് കൊളശ്ശേരി വിമുക്തഭട ഭവനില്‍ വെച്ചാണ് ശില്‍പ്പശാല നടക്കുക. താത്പര്യമുള്ളവര്‍ 8714385662 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















