ഇരിട്ടി: അക്രമം നടത്തി ബിജെപി പ്രവര്‍ത്തകരെ നാടുകടത്താമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി. സിപിഎം ക്രമിനല്‍ സംഘത്തോട് ഇഞ്ചോടിഞ്ച് പോരാടിയ ചരിത്രമാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. പായം ചീങ്ങാക്കുണ്ടത്തെ ബിജെപി പ്രവര്‍ത്തകരെ സിപിഎം സംഘം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ചീങ്ങാക്കുണ്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടഞ്ഞതിന്റെ പ്രതികാരം തീര്‍ത്തത് പുറത്ത് നിന്നെത്തിയ സിപിഎം ക്രിമിനല്‍ സംഘമാണെന്നും ബിജു പറഞ്ഞു. യോഗത്തില്‍ ഗിരീഷ് കൈതേരി അധ്യക്ഷത വഹിച്ചു. ടി.ഷാജി സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.
















