കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തിലെ വട്ടപ്പൊയില്‍ മാവില ചാലില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗം പി.ചന്ദ്രന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരുപങ്കുമില്ലെന്ന് കണ്ണൂര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ അന്വേഷണം നടത്തണം. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുവാന്‍ ബിജെപി തയ്യാറാണെന്ന് മണ്ഡലം കമ്മറ്റി പ്രസ്താവിച്ചു.
















