Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളോട് അനീതി നാല് പിജി കോഴ്‌സുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 12:32 am IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയില്‍ പ്രതിഷേധിച്ച് പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസം വഴി പഠനം നടത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കു വേണ്ട പഠനസൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന എംഎ ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഹിസ്റ്ററി, എംഎസ്എസി മാത്‌സ് എന്നീ കോഴ്‌സുകളാണ് ആദായകരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിര്‍ത്തലാക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തീരുമനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളില്‍ നിന്നും മൂന്ന് കോടി രൂപയാണ് സര്‍വ്വകലാശാലക്ക് ലഭിച്ചത്. ബിരുദ തലത്തില്‍ മാത്രം സര്‍വ്വകലാശാലയ്‌ക്ക് കീഴില്‍ 35000 വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ കോഴ്‌സുകള്‍ ലാഭത്തിലല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിര്‍ത്താനുളള നീക്കം ദുരൂഹമാണെന്ന് ഇവര്‍ പറഞ്ഞു. ബിരുദ തലത്തില്‍ ഇക്കണോമിക്‌സ് ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലാവും. സര്‍വ്വകലാശാലയുടെ നടപടി കോഴ്‌സുകള്‍ നടത്തി ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളളതാണ്. പത്തും പന്ത്രണ്ടും കുട്ടികള്‍ പഠിക്കുന്ന റഗുലര്‍ കോഴ്‌സുകള്‍ക്കു വേണ്ടി കോടികള്‍ ചെലവഴിക്കുമ്പോള്‍ വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളോട് ഇരട്ടത്താപ്പാണ് സര്‍വ്വകാലാശാല അധികൃതര്‍ കാണിക്കുന്നത്.

എല്ലാ കോഴ്‌സുകള്‍ക്കും പ്രത്യേകം പ്രത്യേകം കോ-ഓഡിനേറ്റര്‍മാരെ നിയമിക്കണമെന്ന യുജിസിയുടെ കര്‍ശന നിര്‍ദ്ദേശമാണ് കോഴ്‌സുകള്‍ നിര്‍ത്തലാക്കാന്‍ സര്‍വ്വകലാശാലയെ പ്രേരിപ്പിക്കുന്നത്. ആദായകരമല്ലാത്ത കോഴ്‌സുകള്‍ക്ക് കോഴ്‌സ് ഡയരക്ടര്‍മാരെ നിയമിച്ചാല്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് കോഴ്‌സ് നിര്‍ത്തലാക്കാന്‍ കാരണമായി സര്‍വ്വകലാശാല ചൂണ്ടിക്കാട്ടുന്നത്. മറ്റ് കോഴ്‌സുകളില്‍ നിന്നും ലഭിക്കുന്ന വമ്പിച്ച ലാഭം ഉപയോഗിച്ച് നിര്‍ത്തലാക്കാന്‍ നീക്കം നടത്തുന്ന കോഴ്‌സുകളുടെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മാനവിക വിഷയങ്ങളിലുളള കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നതിലൂടെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ പിജി പഠനം അവതാളത്തിലാവും.

സര്‍വ്വകാലാശാല തത്വത്തില്‍ നിര്‍ത്താന്‍ തീരുമാനിച്ച കോഴ്‌സുകള്‍ ഉള്‍പ്പെടെയുളള 16 കോഴ്‌സുകള്‍ക്ക് ഇന്ന് വൈകുന്നേരം 5 മണിക്കൂളളില്‍ കോഴ്‌സ് ഡയരക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ കോഴ്‌സുകളുടെ യുജിസി അംഗീകാരം നഷ്ടപ്പെടും. കഴിഞ്ഞ ദിവസം ബിരുദ-ബിരുദാനന്തര വിദൂര വിഭാഗത്തിലെ 11 കോഴ്‌സുകളുടെ കോഴ്‌സ് കോഡിനേറ്ററെ നിയമിക്കാന്‍ കൂടിക്കാഴ്ച പ്രഖ്യാപിച്ചിരുന്നുവെങ്കിലും എസ്എഫ്‌ഐയടെ ആഭിമുഖ്യത്തില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കൂടിക്കാഴ്ച ഉപേക്ഷിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തിനുളളില്‍ കോഴ്‌സ് കോഡിനേറ്റര്‍മാരെ നിയമിച്ചില്ലെങ്കില്‍ കോഴ്‌സുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്നും അടിയന്തിരമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതുള്‍പ്പെടെയുളള കോഴ്‌സുകള്‍ക്ക് കോ-ഓഡിനേറ്റര്‍മാരെ നിയമിച്ച് കോഴ്‌സുകളുടെ അംഗീകാരം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടും സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അവഗണനയിലും പക്ഷപാതപരമായ നിലപാടുകളില്‍ പ്രതിഷേധിച്ചും പ്രക്ഷോഭമാരംഭിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട്, ജില്ലാ പ്രസിഡണ്ട് കെ.എന്‍.രാധാകൃഷ്ണന്‍, കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ടി.വി.വിജയന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി യു.നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.