Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചരിത്രം കുറിച്ച് ബഫാന ബഫാന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 06:04 am IST
inFootball
ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

മെക്‌സിക്കോ സിറ്റി: ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ കടന്ന് ബഫാന ബഫാന എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്ക. ദക്ഷിണകൊറിയയെ കീഴടക്കി ദക്ഷിണാഫ്രിക്കയും ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് ആതിഥേയരായ മെക്സിക്കോയും ഗ്രൂപ്പ് എയില്‍ നിന്ന് നോക്കൗട്ട് റൗണ്ടില്‍. ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മെക്സിക്കോയുടെ വിജയമെങ്കില്‍ ദക്ഷിണാഫ്രിക്ക ഏകപക്ഷീയമായ ഒരു ഗോളിനാണ് ദക്ഷിണ കൊറിയയെ കീഴടക്കിയത്.

മൂന്ന് കളികളും വിജയിച്ച മെക്സിക്കോയാണ് ഒന്‍പത് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്. ഗ്രൂപ്പില്‍ ആദ്യ വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക മെക്സിക്കോയ്‌ക്ക് പിന്നില്‍ നാല് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. മൂന്ന് പോയിന്റുമായി ദക്ഷിണ കൊറിയയാണ് ഗ്രൂപ്പില്‍ മൂന്നാമത്. കൊറിയയ്‌ക്ക് നോക്കൗട്ടില്‍ പ്രവേശിക്കാന്‍ ഇനി മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങള്‍വരുന്നത് വരെ കാത്തിരിക്കണം. മൂന്നില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായി ചെക്ക് റിപ്പബ്ലിക്ക് പുറത്താകുകയും ചെയ്തു. മെക്സിക്കോ 2018ന് ശേഷം ആദ്യമായാണ് നോക്കൗട്ടിലെത്തുന്നത്.

മെക്സിക്കോ-ചെക്ക് റിപ്പബ്ലിക്ക്

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും നേരിയ മുന്‍തൂക്കം ചെക്കിനായിരുെന്നങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ രണ്ട് ടീമുകള്‍ക്കും കഴിഞ്ഞില്ല. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 55-ാം മിനിറ്റില്‍ മാറ്റിയോ ഷാവേസ്, 61-ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോന്‍സ്, 90+4 മിനിറ്റില്‍ അല്‍വാരോ ഫിഡാല്‍ഗോ എന്നിവരാണ് മെക്സിക്കോയ്‌ക്കായി ഗോളുകള്‍ നേടിയത്. കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ രണ്ട് ടീമുകളും പരാജയപ്പെട്ടു. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

കളിയുടെ 55-ാം മിനിറ്റില്‍ മെക്സിക്കോ ആദ്യ ഗോളടിച്ചു. ലുയിസ് റോമോ ഒരുക്കിയ അവസരത്തില്‍ നിന്ന് മാറ്റിയോ ഷാവേസാണ് ആദ്യ നിറയൊഴിച്ചത്. മധ്യവരയ്‌ക്കു സമീപത്തുനിന്ന് പന്തെടുത്ത ഷാവേസ്, ചെക്ക് ഗോളി മാറ്റേജ് കൊവാറിനെ വെട്ടിച്ച് ബോക്സിലേക്ക് ഇരച്ചുകയറി അതിവേഗം ഗോള്‍ നേടുകയായിരുന്നു. ആറു മിനിറ്റുകള്‍ക്കുള്ളില്‍ മെക്സിക്കോ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പന്തുമായി ബോക്സിലെത്തിയ ജോര്‍ജ് സാഞ്ചസിന്റെ ഗോള്‍ ശ്രമം ചെക് റിപ്പബ്ലിക് ഗോളി മാറ്റേജ് കൊവാര്‍ പ്രതിരോധിച്ചെങ്കിലും പന്ത് കിട്ടിയ ജൂലിയന്‍ ക്വിനോനസ് ചെക്ക് താരങ്ങളെ മറികടന്ന് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ പരിക്ക് സമയത്ത് മെക്സിക്കോ മൂന്നാം ഗോളും സ്വന്തമാക്കി. പെനാല്‍റ്റി ഏരിയയ്‌ക്കു പുറത്തുനിന്ന് റോബര്‍ട്ടോ അല്‍വരാഡോ നല്‍കിയ ക്രോസ് പിടിച്ചെടുത്ത് പോസ്റ്റിലെത്തിച്ചത് അല്‍വാരോ ഫിഡാല്‍ഗോയാണ്. മെക്സിക്കോയുടെ സൂപ്പര്‍ താരവും ഗോളിയുമായ ഗില്ലര്‍മോ ഒച്ചോവ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി. ഒച്ചോവയുടെ തുടര്‍ച്ചയായ ആറാം ലോകകപ്പാണിത.് മെക്‌സിക്കോയുടെ യുവ മിഡ്ഫീല്‍ഡര്‍ ഗില്‍ബെര്‍ട്ടോ മോറ ഇന്നലെ കളിക്കാനിറങ്ങിയതോടെ ചരിത്രത്തിന്റെ ഭാഗമായി. ലോകകപ്പ് ചരിത്രത്തില്‍ മെക്‌സിക്കോയ്‌ക്കായി ആദ്യ ഇലവനില്‍ ഇറങ്ങി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന എന്ന റിക്കാര്‍ഡ് പതിനേഴുകാരനായ മോറ സ്വന്തമാക്കി.

ദക്ഷിണാഫ്രിക്ക-ദക്ഷിണ കൊറിയ

മോണ്‍ടെറിയില്‍ നടന്ന പോരാട്ടത്തില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയുടെ നോക്കൗട്ട് സ്വപ്നം ത്രിശങ്കുവിലാക്കിയാണ് ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 63-ാം മിനിറ്റില്‍ താപെലോ മസെക്കോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോള്‍ നേടിയത്. കളിയില്‍ പന്ത് കൈവശം വയ്‌ക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ദക്ഷിണ കൊറിയയ്‌ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ കൂടുതല്‍ തവണ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുകള്‍ പായിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു. കളി വാശിയേറിയതായിരുന്നെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു.

കളിയുടെ 63-ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോള്‍ വന്നത്. സെപാങ് മൊറേബി ഒരുക്കിയ അവസരത്തില്‍ നിന്നാണ് താപെലോ മസെക്കോ ദക്ഷിണാഫ്രിക്കയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. ടീം ക്യാപ്റ്റന്‍ സണ്‍ ഹ്യുങ് മിന്നിനെ ബഞ്ചിലിരുത്തി കളിക്കാനിറങ്ങിയ ദക്ഷിണ കൊറിയ പകരക്കാരനായി ഓ ഹ്യുന്‍ ഗ്യുവിനെയാണ് നിര്‍ണായക കളിയുടെ ആദ്യ ഇലവനില്‍ ഇറക്കിയത്. സണ്ണിന്റെ ലോകകപ്പ് കരിയറില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ ബഞ്ചില്‍ ഇരിക്കുന്നത്. കഴിഞ്ഞ രണ്ട് കളികളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെയാണ് സണ്‍ ഇന്നലെ സൈഡ് ബെഞ്ചിലിരുന്നത്. രണ്ടാം പകുതിയില്‍ സണ്‍ കളിക്കാനിറങ്ങിയെങ്കിലും ഗോളടിക്കാന്‍ സാധിച്ചതുമില്ല.

Tags: FIFA World Cup 2026History of Bafana BafanaSouth Africa vs South Korea.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.