ഇരിട്ടി: നളന്ദ കലാ സാഹിത്യവേദിയുടെ പ്രതിമാസ സര്‍ഗ്ഗസംഗമവും വായനാ വാരാചരണ സമാപനവും ഇരിട്ടിയില്‍ നടന്നു. നേരംപോക്ക് റോഡിലെ നളന്ദ ഹോളില്‍ നടന്ന പരിപാടി കഥാകൃത്ത് സി.കെ.സുജിത്ത് മാച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നുള്ള കവികളും എഴുത്തുകാരും പങ്കെടുത്ത പരിപാടിയില്‍ നളന്ദ പ്രസിഡന്റ് ഹനീഫ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ കടമ്പേരി, ബാബു ജേക്കബ് കോളിക്കടവ്, അബു ഊവാപ്പള്ളി, സതീശന്‍ മാവില, ഉണ്ണികൃഷ്ണന്‍ കീച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീനിവാസന്‍ എടക്കാനം സ്വാഗതവും രാധാകൃഷ്ണന്‍ കീഴൂര്‍ നന്ദിയും പറഞ്ഞു. വിവിധ അംഗങ്ങള്‍ കഥ, കവിത, കഥാപ്രസംഗം തുടങ്ങിയ സൃഷ്ടികള്‍ അവതരിപ്പിച്ചു. വായനാ വാരാചരണത്തിന്റെ ഭാഗമായി അംഗങ്ങള്‍ വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പുകള്‍ സദസ്സില്‍ അവതരിപ്പിച്ചു. അന്തരിച്ച പി.വി.ജി നായരുടെ കവിതാ സമാഹാരമായ സൂര്യകാന്തി എന്ന കൃതി പരിപാടിയില്‍ എത്തിയ എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്തു.
















