Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡിലാകെ ചതിക്കുഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 10:31 pm IST
in Kottayam

കോട്ടയം: മഴക്കാലം എത്തിയതോടെ രൂപപ്പെട്ട ചതിക്കുഴികള്‍ വാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നു. എംസിറോഡിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ഈ കുഴികളില്‍പെട്ട് ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കോടിമത മുതല്‍ എസ്സ്എച്ച് മൗണ്ട് വരെയുള്ള കുഴികളുല്‍ ഏറെയും അപകടകാരികളാണ്. കോടിമതിയിലെ നാലുവരിപ്പാതയില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളാണ് ഏറ്റവും ഭയാനകം. നല്ലരീതിയില്‍ ടാറിംഗ് നടത്തിയിട്ടുള്ള റോഡിലൂടെ അമിതവേഗത്തില്‍ കടന്നുവരുന്ന വാനങ്ങള്‍ കുഴികള്‍ കാണാതെ ഇവയില്‍ പതിക്കുകയാണ് പതിവ്. കോടിമതപാലം മുതല്‍ മണിപ്പുഴ വരെയുളള ഭാഗത്താണ് കുഴികളേറെയുള്ളത്.

പുളിമൂട് കവലയിലെ വിസ്തൃതി കുറഞ്ഞ കുഴികള്‍ക്ക് ഏതാണ്ട് ഒരടിയോളം ആഴമുണ്ട്. അടുത്തടുത്തുള്ള ഈ കുഴികളില്‍ വീഴുന്ന ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിടുന്നത് നിത്യ കാഴ്ചയാണ്. റോഡിനോട് ചേര്‍ന്നിരിക്കുന്ന കടകളുടെ വരാന്തയിലൂടെയാണ് വെട്ടിച്ചുമാറ്റുന്ന വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇത് കാല്‍നടക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ഗ്യാരോജിനു മുന്‍ഭാഗത്തെ കുഴികള്‍ പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയ്‌ക്ക് ഏറ്റവും വലിയ ഉദാഹരണമാണ്. ഇവിടെ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായി. മരാമത്ത് വകുപ്പ് ഓഫീസുകളുടെ മൂക്കിനുതാഴെയുമാണിത്. കെഎസ്ആര്‍ടിസി ഗാരേജിന്റെ കവാടത്തിലെ കുഴികളിലിറങ്ങുമ്പോള്‍ ലോഫ്‌ലോര്‍ ബസുകള്‍ അടിഭാഗം തട്ടി കേടുപാടുണ്ടാകുന്നുണ്ട്.

നാഗമ്പടം ക്ഷേത്രം ജംങ്ഷനിലെ എംസി റോഡിലെ കുഴി അപകടക്കുഴിയായി മാറുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി രണ്ടു മീറ്റര്‍ നീളത്തില്‍ ടാര്‍ ചെയ്യാതെ കിടക്കുന്നിടമാണ് അപകടമൊരുക്കുന്നത്. രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ഇവിടം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. റോഡിന്റെ രണ്ടു ഭാഗങ്ങളും ടാര്‍ ചെയ്തിരിക്കുന്നതിനാല്‍ ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടത്തില്‍പെടുന്നത് പതിവാണ്. പകല്‍ സമയങ്ങളില്‍ മറ്റു വാഹനങ്ങളുടെ പിന്നില്‍ വരുന്ന ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട്. ഇവിടെ വാഹനങ്ങള്‍ വേഗം കുറയ്‌ക്കുമ്‌ബോള്‍ റോഡില്‍ ഗതാഗതക്കുരുക്കുമുണ്ടാകുന്നു. മുന്നറിയിപ്പ് സംവിധാനങ്ങളെന്തെങ്കിലും ഒരുക്കിയാല്‍ അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. നാടമ്പടം പാലം മുതല്‍ അമ്പലം ജംഗ്ഷന്‍വരെ ചെറുകുഴികള്‍ നിരവധിയാണ്. നാഗമ്പടം പാലത്തിന് പടിഞ്ഞാറ് വശത്ത് റോഡിന് വശത്തുള്ള ഭീമാകാരമായ കുഴി നിരവധി ഇരുചക്രവാഹനങ്ങളെയാണ് വെട്ടിലാക്കുന്നത്. ഇവിടെയും ഇതുമൂലം കുരുക്ക് പതിവാണ്.

തിരുനക്കര സ്വകാര്യ ബസ്സ്സ്റ്റാന്റിന്റെ കവാടത്തിലെ കുഴിയിലിറങ്ങി ബസ്സുകളുടെ അടി നിലത്തിടിക്കുന്നുണ്ട്. ഈ സമയം സമീപത്തുകൂടി കടന്നുപോകുന്ന മറ്റ് വാഹനങ്ങളില്‍ ബസ്സുകള്‍ തട്ടുന്നതായും സമീപ വ്യാപരികള്‍ പറയുന്നു. ബേക്കര്‍ ജംഗ്ഷനില്‍ സ്‌കൂളിന് മുന്നിലായുള്ള കുഴി ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്. ഇവിടുത്തെ കുഴികളിലൂടെ വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്നതിനാല്‍ ഗതാഗത തടസ്സത്തിന് ഇടയാകുന്നുണ്ട്. പഴയ ബോട്ടുജെട്ടി റോഡില്‍ ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം ജലവിതരണ കുഴല്‍ പൊട്ടിയുണ്ടായ ഗര്‍ത്തം റോഡിനെ മുഴുവന്‍ കാര്‍ന്നുതിന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ കുഴി നികത്താനും അധികൃതര്‍ തയ്യാറാവുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.