ചെറുപുഴ: നാടുനീളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ചെറുപുഴയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലെ പഴകിയ മരുന്നും മറ്റും കാര്യങ്കോട് പുഴതീരത്ത് തള്ളി . കഴിഞ്ഞ ദിവസം രാത്രിയിലാണ് ചെറുപുഴ കമ്പിപ്പാലം റോഡ് അരുകില്‍ കാര്യങ്കോട് പുഴതീരത്താണ് പഴകിയ മരുന്നും മറ്റും തള്ളിയിരിക്കുന്നത്. പഴകിയ മരുന്ന് വെള്ളത്തിലും മറ്റും കലരുന്നത് മാരകമായ വിഷവസ്തുവായി മാറും . കാര്യങ്കോട് പുഴയിലെ വെള്ളമാണ് പെരിങ്ങോം സി ആര്‍ പി എഫ് , ഏഴിമല നേവല്‍ അക്കാദമി എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നത് . അതുപോലെ പുഴയിലെ മീനുകളും മറ്റു ജീവികളും ചത്തു ചീഞ്ഞു സാങ്ക്രമീക രോഗങ്ങള്‍ പടരാനും ഇടയാക്കും.
















