കരേറ്റ: സപ്തംബര്‍ ആദ്യവാരം കരേറ്റയില്‍ നടത്തുന്ന സാര്‍വ്വജനീക ഗണേശോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘാടക സമിതി രൂപീകരിച്ചു. പത്താമത് ഗണേശോത്സവമാണ് കരേറ്റയില്‍ നടക്കാന്‍ പോകുന്നത്. 101 അംഗങ്ങള്‍ ഉള്‍പ്പെട്ട സമതിയാണ് രൂപീകരിച്ചത്. ശിവാജി നഗറിലെ അയ്യപ്പ മഠത്തില്‍ നടന്ന ആലോചനാ യോഗത്തിലാണ് പുതിയ സമിതി രൂപീകരിച്ചത്. ഭാരവാഹകളായി വിശ്വനാഥന്‍ മാസ്റ്റര്‍ (ആഘോഷ പ്രമുഖ്), രാജന്‍ ഏളക്കുഴി, അശോകന്‍ എ, രവീന്ദ്രന്‍ കാഞ്ഞിലേരി (സഹ ആഘോഷ പ്രമുഖുമാര്‍), അച്ചുതന്‍ കരേറ്റ, കുഞ്ഞികൃഷ്ണന്‍ നായര്‍, സി.വി.നാണു, വി.കെ.നാണു (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു.
















