കണ്ണൂര്‍: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ കണ്ണൂര്‍ താലൂക്ക് സമിതി രുപികരിച്ചു. യോഗം സംസ്ഥാന സംഘടന സെക്രട്ടറി ടി.കെ.കുട്ടന്‍ ഉദ്ഘാടനം ചെയ്തു . പി.പി.പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രമോദ് സ്വാഗതവും സോഹന്‍ലാല്‍ നന്ദിയും പറഞ്ഞു. ശബരിമല അയ്യപ്പസേവാസമാജം കണ്ണൂര്‍ താലൂക്ക് സമിതി ഭാരവാഹികളായി കെ.എന്‍.രാധാകൃഷ്ണന്‍ (രക്ഷാധികാരി),സുരേഷ് രവിവര്‍മ്മ (പ്രസിഡണ്ട് ),ചന്ദ്രന്‍ മാട്ടൂല്‍ (വൈസ് പ്രസിഡണ്ട്), അനില്‍ രാജ് (സെക്രട്ടറി),രഞ്ജന്‍ ടി.വി.(ജോയിന്റ് സെക്രട്ടറി),ശിവദാസന്‍ (ട്രഷറര്‍),സിനീഷ് പിനാറാത്ത് ,പി.പി.അനില്‍കുമാര്‍ അഴിക്കല്‍, അനില്‍ പുതിയാപറമ്പ്, സബിന്‍, കെ.വി.സജിവന്‍,രതിഷ് കുട്ടന്‍ ( നിര്‍വ്വാഹക സമിതി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
















