ഇരിട്ടി : ലോറിയില്‍ കടത്തുകയായിരുന്ന മൂവായിരത്തി അഞ്ഞൂറോളം പാക്കറ്റ് നിരോധിത പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ടു നടുവനാട് സ്വദേശി നിസ്സാറി (38)നെ ഇരിട്ടി എസ് ഐ കെ.സുധീര്‍ അറസ്റ്റു ചെയ്തു. കടത്താന്‍ ഉപയോഗിച്ച ലോറിയും കസ്റ്റഡിയില്‍ എടുത്തു. കര്‍ണ്ണാടകയില്‍ നിന്നും ലോഡുമായി എത്തിയതായിരുന്നു ലോറി. സാധനങ്ങള്‍ ഇറക്കിയ ശേഷം ഉളിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറി സംശയം തോന്നി എസ് ഐ യും സംഘവും പരിശോധിക്കുകയായിരുന്നു. പാന്‍ മസാലകള്‍ ലോറിയുടെ കാബിനില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
















