പയ്യന്നൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ വെള്ളൂര്‍ രാമന്‍കുളത്തിനടുത്ത് ദേശീയപാതയിലായിരുന്നു അപകടം. അപകടത്തില്‍പരിക്കേറ്റ പുത്തൂര്‍ സ്വദേശികളായ രഞ്ചിത്ത്, അഖില്‍, കൊല്ലം സ്വദേശി ശ്രീനാഥ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















