കണ്ണൂര്‍: വായനവാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല കവിതാലാപന മത്സരത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ വായാട്ട്പറമ്പ് സെന്റ് ജോസഫ് എച്ച്എസ്എസിലെ അഭിനവ് ജോര്‍ജ് ഷാജി ഒന്നാം സ്ഥാനം നേടി. പറശ്ശിനിക്കടവ് ഹൈസ്‌കൂളിലെ പി.നിരഞ്ജന രണ്ടാം സ്ഥാനവും കണ്ണാടിപ്പമ്പ് എച്ച്എസ്എസിലെ ദേവപ്രിയ രതീഷ്, പടിയൂര്‍ ജിഎച്ച്എസ എസിലെ സിവി അഭിരാമി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉളിക്കല്‍ ഹയര്‍ സെക്കണ്ടറിയിലെ ജഗന്നാഥ് ടി രാജീവ് ഒന്നാം സ്ഥാനത്തിനും പെരളശ്ശേരി എകെജിഎസ്ജി എച്ച്എസിലെ കെ.സി.ആരാധ്യ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി.
കലക്ടറേറ്റ് പിആര്‍ ചേമ്പറില്‍ നടന്ന പരിപാടി എഡിഎം എച്ച്.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ അധ്യക്ഷത വഹിച്ചു. ആര്‍.പ്രഭാകരന്‍ മാസ്റ്റര്‍ സംസാരിച്ചു.
















