തലശ്ശേരി: നഗരത്തിലെ രണ്ട് കടകളിലെ ക്യാഷ് കൗണ്ടറില്‍ വെച്ചിരുന്ന രണ്ട് നേര്‍ച്ചപ്പെട്ടികള്‍ മോഷണം പോയതായി പരാതി. പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ഒരു ഹോട്ടലിലെയും ഒരു ബേക്കറിലെയും നേര്‍ച്ചപ്പെട്ടികളാണ് മോഷ്ടിക്കപ്പട്ടത്. കാന്‍സര്‍ പോലുള്ള മാറാരോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകള്‍ സംഭാവനകള്‍ സ്വീകരിക്കുന്നതിനായി വെച്ചതായിരുന്നു നേര്‍ച്ചപ്പെട്ടികള്‍.
















