കണ്ണൂര്‍: യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ പിഎന്‍ പണിക്കര്‍ പുസ്തക പ്രതിഭാ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ വായനാവാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സംഘടിപ്പിച്ച അനൗപചാരിക വിദ്യാഭ്യസ പ്രവര്‍ത്തകയോഗം തീരുമാനിച്ചു. മാര്‍ച്ച് 1 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍, ആത്മകഥകള്‍, ശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവ വായിച്ച് ലൈബ്രറി നോട്ട് തയ്യാറാക്കുന്ന ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പുസ്തക പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും. ആര്‍.പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാരയില്‍ സുകുമാരന്‍, സാമുവല്‍ ആമോസ്, ഇ,വി,ജി.നമ്പ്യാര്‍, പി.കുഞ്ഞിരാമക്കുറുപ്പ്, ടി.ജെ.അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. താത്പര്യമുള്ളവര്‍ 9446457170 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















