കോട്ടയം: നഗരത്തില്‍ വെളുപ്പിന് മൂന്നുമുതല്‍ ഇരുചക്രവാഹനത്തില്‍ പത്രവിതരണത്തിനാടയി എത്തുന്ന ഏജന്റുമാര്‍ക്ക് ഇപ്പോള്‍ കര്‍ശനമാക്കിയിരിക്കുന്ന വണ്‍വേ സംവിധാനം ഏറെ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നത്. പലര്‍ക്കും ഒരേ ദിവസംതന്നെ പലപ്രാവശ്യം പെറ്റി അടയ്ക്കേണ്ട അനുഭവമാണ്.
മറ്റു വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ !രു തടസ്സവുമില്ലാതെയാണ് ഇതുവരെ പത്രവിതരണം നടത്തിയിരുന്നത്. ഇപ്പോള്‍ ഒരേഭാഗത്തേക്ക് തന്നെ പലപ്രാവശ്യം നഗരപ്രദക്ഷിണം നടത്തേണ്ടിവരുന്നു. ഇതുമൂലം വായനക്കാര്‍ക്ക് സമയത്തിന് പത്രം എത്തിക്കുന്നതിനും യഥാസമയം അതു പൂര്‍ത്തിയാക്കുന്നതിനും കഴിയുന്നില്ല. ഏതു ബന്ദും ഹര്‍ത്താലും വന്നാലും അതില്‍നിന്നെല്ലാം പത്രങ്ങളെ ഒഴിവാക്കാറുണ്ട്. അതുകൊണ്ട് ഇരുചക്രവാഹനം ഉപയോഗിക്കുന്ന ഏജന്റുമാരെ കുറഞ്ഞപക്ഷം വെളുപ്പിന് മൂന്നുമുതല്‍ ഏഴുവരെയെങ്കിലും ഈ കര്‍ശന നടപടിയില്‍നിന്നും ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സിലംഗം കുസുമാലയം ബാലകൃഷ്ണന് അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: