വണ്ണപ്പുറം: ഹൈറേഞ്ച് റോഡ് വികസിപ്പിച്ചതോടുകൂടി വണ്ണപ്പുറത്ത് ഗതാഗത കുരുക്ക് നിത്യസംഭവമാകുന്നു. പഞ്ചായത്ത് ട്രാഫിക് അഡൈ്വസറി കമ്മറ്റിയുടെ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തിയാണ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും, നോ പാര്‍ക്കിങ് ബോര്‍ഡുകളും, ബസ് സ്‌റ്റോപ്പ് ബോര്‍ഡുകളും സ്ഥാപിക്കാന്‍ പലതവണ ട്രാഫിക് അഡൈ്വസറി കമ്മറ്റിയില്‍ തീരുമാനമായതാണ്. ഇവയെല്ലാം ചുവപ്പ് നാടയില്‍ കുടുങ്ങികിടക്കുകയാണ്. ഇത് മൂലം വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരുമാണ് കഷ്ടപ്പെടുന്നത്.
സ്വകാര്യ ബസുകള്‍ തോന്നിയ പോലെ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും കുരുക്ക് വര്‍ദ്ധിപ്പിക്കുന്നു. കാളിയാര്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച് നഗരത്തിലെ കുരുക്കഴിക്കണമെന്നാണ് പ്രദേശത്തെ വ്യാപാരികളുടെ ആവശ്യം.
















