തുറവൂര്‍: ദേശീയ പാതയില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഡ്രൈവര്‍മാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറിയിലേക്ക് വന്ന ചരക്ക് ലോറിയും ടിപ്പര്‍ ലോറിയും തമ്മിലാണ് ആദ്യം ഇടിച്ചത്. ഇടിയെത്തുടര്‍ന്ന് റോഡിന് കുറുകെ കിടന്ന ലോറിയില്‍ നിന്ന് ലോഡ് മറ്റൊരു ലോറിയിലേക്ക് പകര്‍ത്തുമ്പോള്‍ പിന്നില്‍ നിന്ന് വന്ന കാറും സ്‌കൂട്ടറും ലോറിയിലിടിച്ചു. തുറവൂര്‍ എന്‍സിസി കവലയ്‌ക്ക് സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരു അപകടം. അപകടത്തെ തുടന്ന് ദേശീയപാതയില്‍ കുറുകെ കിട ലോറി അതേ നിലയില്‍ തന്നെ നിറുത്തി ചരക്കിറക്കിയതാണ് പിന്നാലെ വന്ന വാഹനങ്ങളും അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയത്. പോലീസ് സ്റ്റേഷന് വിളിപ്പാടകലെയായിരുന്നു വാഹനങ്ങള്‍ അപകടത്തില്‍പ്പട്ടത്. ലോറി പാതയില്‍ കുറുകെ കിടതിനാല്‍ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടും മണിക്കൂറുകള്‍ക്കു ശേഷമാണ് പോലീസെത്തിയത്. പരിക്കേറ്റവരെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
















