ആലപ്പുഴ: ചുണ്ടന്‍ വള്ളങ്ങളുടെ എണ്ണം വര്‍ധിച്ചതിനാല്‍ നെഹ്‌റുട്രോഫി വള്ളംകളിക്കു നാലിനു പകരം അഞ്ചു ട്രാക്ക് ക്രമീകരിച്ചു നാലു ഹീറ്റ്‌സുകളിലായി മല്‍സരം നടത്തണമെന്നു കേരള സ്‌നേക്ക് ബോട്ട് ആന്‍ഡ് റോവേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചുണ്ടനുകളുടെ എണ്ണം 22 ആയിരുന്നത് 26 ആയി വര്‍ധിച്ചു. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കു നല്‍കുന്ന സഹായം രണ്ടു വര്‍ഷമായി കിട്ടുന്നില്ല.
സ്റ്റാര്‍ട്ടിങ്ങിലെ പാകപ്പിഴകള്‍ നെഹ്‌റുട്രോഫി വള്ളംകളി നേരിടുന്ന പ്രധാന പ്രശ്‌നമാണ്. കോടിക്കണക്കിനു രൂപ ചെലവഴിക്കുമ്പോഴും ഇത് പരിഹരിക്കാന്‍ കഴിയാത്തതു നിര്‍ഭാഗ്യകരമാണ്. ഇതുമൂലമുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സ്റ്റാര്‍ട്ടിങ്ങിനു യന്ത്രവല്‍കൃത സംവിധാനം ഒരുക്കണം. വള്ളംകളി തുടങ്ങിയാല്‍ അവയ്‌ക്കു പിന്നാലെ ബോട്ടുകളും മറ്റും പിന്തുടര്‍ന്നു സൃഷ്ടിക്കുന്ന തടസം ഒഴിവാക്കാന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
















