തിരുവനന്തപുരം: ഈ വാരം ജില്ലയിലെ വിദ്യാലയങ്ങളില്‍ വായനവാരത്തോടനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്നു മുതല്‍ 25 വരെ പുസ്തകവണ്ടി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പര്യടനം നടത്തും. 22ന് മണക്കാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ‘വായനയ്‌ക്ക് ഒരു മണിക്കൂര്‍’ പരിപാടി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കുട്ടികള്‍ ഒരുമണിക്കൂര്‍ അവര്‍ക്കിഷ്ടപ്പെട്ട പുസ്തകം വായിക്കും. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വായന നടക്കും. വിദ്യാഭ്യാസമന്ത്രി വായനദിന സന്ദേശം നല്‍കും. വി.എസ്. ശിവകുമാര്‍ എംഎല്‍എ, അഡീ. ജില്ലാ മജിസ്‌ട്രേറ്റ് എ. ഉണ്ണികൃഷ്ണന്‍, വിക്‌ടേഴ്‌സ് ചാനല്‍ മേധാവി സലിന്‍ മാങ്കുഴി, എസ്എസ്എ ജില്ലാ പ്രോജക്ട് മാനേജര്‍ എം. രാജേഷ് തുടങ്ങിയവര്‍ സംബന്ധിക്കും. 24ന് ‘ഗുരുസന്നിധിയില്‍’ എന്ന പരിപാടിയോടനുബന്ധിച്ച് കവി പ്രൊഫ വി. മധുസൂദനന്‍ നായരുടെ വസതി വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തും. വായനവാരത്തിന്റെ സമാപനസമ്മേളനം 25ന് എസ്എംവി സ്‌കൂളില്‍ നടക്കും.
















