Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അരമണിക്കൂര്‍ കാറ്റില്‍ നഷ്ടം രണ്ടു കോടിയിലേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 11:01 pm IST
in Thiruvananthapuram

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൈകുന്നേരം ജില്ലയില്‍ വീശിയടിച്ച കാറ്റിലും മഴയിലും നഷ്ടം രണ്ടുകോടിയോളം. 14 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ 13ഉം, നെടുമങ്ങാട് ഒരു വീടുമാണ് തകര്‍ന്നത്.

വര്‍ക്കലയില്‍ ഒമ്പത് വീടുകള്‍ക്കും നെയ്യാറ്റിന്‍കര താലൂക്കില്‍ 289 വീടുകള്‍ക്കും, തിരവനന്തപുരം താലൂക്കില്‍ 63 വീടുകള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. വീടുകളുടെ നഷ്ടം 1.14 കോടിയുടെ നഷ്ടം കണക്കാക്കുന്നു. മരങ്ങള്‍ കടപുഴകി വൈദ്യുതി കമ്പിയില്‍ വീണ് 812 പോസ്റ്റുകള്‍ ഒടിഞ്ഞു. 25 ലക്ഷം രൂപയാണ് നഷ്ടമാണ് വൈദ്യുതി ബോര്‍ഡിനുണ്ടായത്. കാര്‍ഷിക വിളകള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചു. 31.4 ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു.

രാത്രി മൂന്നു സ്‌കൂളുകള്‍ക്ക് മുകളിലേക്കും മരം ഒടിഞ്ഞുവീണിരുന്നു. മരം വീണ് നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. തീരപ്രദേശത്ത് നിരവധി വീടുകളുടെ ആസ്‌ബെസ്റ്റോസ് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ചിരുന്ന മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. മരം വീണ് വിദ്യുച്ഛക്തി ലൈനുകള്‍ പൊട്ടിയതിനാല്‍ ജില്ലയിലെമ്പാടും വൈദ്യുതിവിതരണവും താറുമാറായി. ഇന്നലെ പകല്‍ മുഴുവന്‍ കഠിനമായി പ്രയത്‌നിച്ചിട്ടും വൈദ്യുതിവിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്കായിട്ടില്ല. ജില്ലയിലേക്ക് വൈദ്യുതി വഹിച്ചെത്തുന്ന 11 കെവി ലൈനുകള്‍ പലേടത്തും മരം വീണ് തകര്‍ന്നതാണ് സ്ഥിതി കൂടുതല്‍ ദുഷ്‌കരമാക്കിയത്.

കുടപ്പനക്കുന്നില്‍ കളക്ടറേറ്റിന് മുന്നിലെ വലിയമരവും ശാസ്തമംഗലം ജംഗ്ക്ഷനിലെ ആല്‍മരവും കടപുഴകിവീണു. ശാസ്തമംഗലത്ത് 11 കെവി ലൈനിന് മുകളിലാണ് മരം വീണത്. തലനാരിഴയ്‌ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വിഴിഞ്ഞം, കഴക്കൂട്ടം ഭാഗങ്ങളില്‍ വ്യാപക കൃഷിനാശവും സംഭവിച്ചു. നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി. മിക്കസ്ഥലങ്ങളിലും വൈദ്യുതിബന്ധം തകര്‍ന്നു.

പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ കൂറ്റന്‍മരം വീണ് ഒരു വീടിനോട് ചേര്‍ന്നുള്ള മതില്‍ തകര്‍ന്നു. തിരുവല്ലം കോളിയൂര്‍ റോഡില്‍ തേക്കു മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വാഴമുട്ടത്ത് ആഞ്ഞിലി കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന ലാബിന്റെ അടുത്തുനിന്ന മരം കടപുഴകി വീണു. എന്നാല്‍ ആളപായമില്ല. തിരുവല്ലം മില്‍മയ്‌ക്ക് സമീപം ബൈപ്പാസിലും ചാക്ക ഐടിഐക്ക് സമീപത്തെ വര്‍ക്ക്‌ഷോപ്പിന് മുകളിലേക്കും നീറമണ്‍കര എന്‍എസ്എസ് കോളേജ്, കരുമം, വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്, നേതാജി റോഡ്, മുട്ടട ടി.കെ. ദിവാകരന്‍ റോഡ്, മരുതൂര്‍ക്കടവ്, മണ്ണന്തല, കേരളാദിത്യപുരം എന്നിവിടങ്ങളിലും മരങ്ങള്‍ വീണ് നാശനഷ്ടങ്ങളുണ്ടായി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന്‍നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമുണ്ടായിട്ടില്ല.

ജൂണ്‍ 23 വരെ ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

Samskriti

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

പുതിയ വാര്‍ത്തകള്‍

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.