മട്ടന്നൂര്‍: ജീവജാലങ്ങളുടെ ഊര്‍ജ്ജം മരങ്ങളാണെന്നും മനുഷ്യന്‍ പ്രകൃതിയുമായി ലയിക്കേണ്ട കാലം അതിക്രമിച്ചുവെന്നും നാടകകൃത്ത് ഇബ്രാഹിം വെങ്ങര പറഞ്ഞു. നാലാങ്കേരിയില്‍ ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരങ്ങള്‍ മനുഷ്യനില്‍ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ലെന്നും നമ്മളാണ് മരങ്ങളില്‍നിന്ന് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.കെ.കുഞ്ഞമ്മദ് മാസ്റ്ററുടെ അധ്യക്ഷത.യില്‍ ചേര്‍ന്ന യോഗത്തില്‍ അനില്‍ വള്ള്യായി, കെ.കെ.കീറ്റുക്കണ്ടി, കെ.നാരായണന്‍, പി.വി.ഷാഹിദ് എന്നിവര്‍ സംസാരിച്ചു. യുവ മജീഷ്യന്‍ പി.വി.ഷാഹിമിന്റെ സംഭാവനയായിട്ടാണ് റോഡിന്റെ ഇരു ഭാഗങ്ങളിലും വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് നാലാങ്കേരിയെ ഹരിതഗ്രാമാക്കുന്നത്. ആദ്യഘട്ടത്തില്‍ അത്തി, ഇത്തി, ആല്‍, അരയാല്‍, അശോകം, കൂവളം, രുദ്രാഷം, ആര്യവേപ്പ്, പൊന്‍ചെമ്പകം, ഗ്രാമ്പു, കറപ്പ, ഏരഞ്ഞി, തുടങ്ങിയ ഒഷധ സസ്യങ്ങളുടെയും റംബൂട്ടാന്‍, ഞാവല്‍, ആപ്പിള്‍, ആത്ത തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെയും കൊന്ന, വില്‍മ്പി തുടങ്ങിയവയുടെയും തൈകളാണ് നട്ടുപിടിപ്പിച്ചത്.
















