കാര്‍ത്തികപുരം: ഉദയഗിരി ഗ്രാമപഞ്ചായത്തിന്റെയും ആലക്കോട് പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡും പഞ്ചായത്ത് സ്റ്റാന്റ് പെര്‍മിറ്റും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മിനി മാത്യു ഉദ്ഘാടനം നടത്തി. ഐഡി കാര്‍ഡ് വിതരണം ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സിജോ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഉദയഗിരി പഞ്ചായത്ത് സെക്രട്ടറി ഡി.നാരായണന്‍കുട്ടി, ജോണ്‍സണ്‍ മേട്ടേല്‍, പി.രാമചന്ദ്രന്‍, വി.എന്‍.വിശ്വനാഥന്‍, സുരേന്ദ്രന്‍ പോത്തനാമല, കെ.സോമശേഖരന്‍, ഷിജു ഇളംപുരയിടത്തില്‍ എന്നിവര്‍ സംസാരിച്ചു. പ്രീത പ്രകാശ് സ്വാഗതവും വിജു നന്ദിയും പറഞ്ഞു.
















