പയ്യന്നൂര്‍: പയ്യന്നൂര്‍ മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മ്മിച്ച വാഹന പാര്‍ക്കിംഗ് ഏരിയയുടെ ഉദ്ഘാടനം നാളെ രാവിലെ 8.30 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 150 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച പാര്‍ക്കിംഗ് ഏരിയയില്‍ 70 ഓളം കാറുകളും 250 ലധികം ഇരുചകവാഹനങ്ങളും പാര്‍ക്ക് ചെയ്യാനാകും
പയ്യന്നൂര്‍ മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് എന്‍.സുരേഷ് ഷേണായ്., പ്രൊജക്ട് ചെയര്‍മാന്‍ ഗംഗാധരന്‍ മേലേടത്ത്, അസി. ഗവര്‍ണര്‍ ഉപേന്ദ്ര ഷേണായ്, സെക്രട്ടറി കെ.പ്രസാദ്, കെ.പി.ദിവാകരന്‍, പി.ടി.കമലാക്ഷന്‍, കെ.പി.വേണുഗോപാല്‍, സി.കെ.വിവേക്, ശരത് നമ്പ്യാര്‍, പി.വി.മഹേന്ദ്രന്‍, ഡോ.ഗൗതം ഗോപിനാഥ്, ഡോ.വിനയ് കുമാര്‍.ഡോ.കെ.പത്മനാഭന്‍ എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
















