കണ്ണൂര്‍: കൃഷ്ണ ജ്വല്‍സിന്റെ വിജ്ഞാനോദ്യമമായ ശിവോഹം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നവേഷ(സിരി)ന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഐഎഎസ് പരിശീലന കേന്ദ്രം തുറന്നതായി സിരി ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയും കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണറുമായ സി.വി.വീന്ദ്രനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
2017 ആഗസ്റ്റില്‍ യൂണിയന്‍ പബഌക് സര്‍വ്വീസ് കമ്മിഷന്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് ഇവിടെ ആരംഭിക്കുന്ന പരിശീലന കഌസ്സുകളിലേക്ക് പ്രവേശനം തുടങ്ങി. മൂന്ന് വ്യത്യസ്ത ബാച്ചുകളിലേക്കാണ് പ്രവേശനം. ബിരുദധാരികള്‍ക്കായി റഗുലര്‍ ക്ലാസ്സുകളും ഉദ്യോഗസ്ഥര്‍ക്കായി വാരാന്ത്യ ക്ലാസ്സും കോളേജ് പഠനം നടത്തുന്നവര്‍ക്കായി ഫൗണ്ടേഷന്‍ ക്ലാസ്സുകളുമാണ് ഒരുക്കിയിട്ടുള്ളത്. റഗുലര്‍ ക്ലാസ്സുകളിലേക്ക് 30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. കണ്ണൂര്‍ പള്ളിയാംമൂല ജംഗ്ഷനിലുള്ള സി.വിആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 9895223541 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
ശിവോഹം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നോവേഷന്‍ ഹോണററി ഡയറക്ടര്‍ ഡോ.വി.പി.രാഘവന്‍, പ്രൊഫ. പി.നാരായണന്‍, വിന്‍വിന്‍കോര്‍പ് മാനേജിംഗ് പാര്‍ട്ണര്‍ ടി.മിലേഷ് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
















