Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രവൃത്തികളിലെ വീഴ്ച: കരാറുകാരനെ വിലക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:59 pm IST
inKannur

കണ്ണൂര്‍: പൊതുമരാമത്ത് പ്രവൃത്തികളില്‍ നിരന്തരമായി ഗുരുതര അലംഭാവം കാണിക്കുന്ന കരാറുകാരനെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ടെണ്ടറുകളില്‍ നിന്ന് ഒഴിവാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ചില കരാറുകാര്‍ ബോധപൂര്‍വ്വം പ്രവൃത്തികളില്‍ അലംഭാവം കാണിക്കുന്നതായി അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് കെ.വി.സുമേഷാണ് തീരുമാനം അറിയിച്ചത്.

ചില കരാറുകാരുടെ അലംഭാവം ജില്ലാ പഞ്ചായത്തിനെ ആകെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് വളര്‍ന്നതായി വിഷയം ഉന്നയിച്ച വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ പറഞ്ഞു. പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാരന്‍ ഇത് മറിച്ചുകൊടുക്കുന്ന പ്രവണതയുള്ളതായും അത് ജില്ലാ പഞ്ചായത്തിന് അവമതിപ്പ് ഉണ്ടാക്കുന്നതായും കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, ജോയ് കൊന്നക്കല്‍, സണ്ണി മേച്ചേരി തുടങ്ങിയവരും ഈ ആവശ്യം ഉന്നയിച്ചു.

ജില്ലയിലെ തരിശുഭൂമി കൃഷി യോഗ്യമാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു അറിയിച്ചു. വേങ്ങാട് കൃഷി ഫാമിലെ ഉല്‍പ്പന്നങ്ങള്‍ യഥാസമയം ലേലം ചെയ്ത് വില്‍ക്കുന്നതില്‍ വീഴ്ച വരുത്തിയ സൂപ്രണ്ടിനെ ശാസിച്ചതായും അദ്ദേഹം പറഞ്ഞു. സൂപ്രണ്ടിന്റെ സമീപനം കാരണം ഫാമിന് നഷ്ടമുണ്ടായതായും സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സുരേഷ്ബാബു പറഞ്ഞു.

വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, കെ.പി.ജയബാലന്‍, ടി.ടി.റംല, കെ.ശോഭ എന്നിവര്‍ വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

ജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവ് നികത്താന്‍ സ്‌കൂളുകളോട് താല്‍ക്കാലിക നിയമനം നടത്താന്‍ നിര്‍ദേശിച്ചതായി പ്രസിഡണ്ട് അറിയിച്ചു. എംപ്ലോയ്‌മെന്‍്‌റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനം കാലതാമസമുണ്ടാക്കുമെന്നതിനാലാണ് ഇങ്ങനെ നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നതായി പ്രസിഡണ്ട് അറിയിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ കൂടി സഹകരണത്തോടെ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ പൗരാവകാശ രേഖയും ആരൂഢം പദ്ധതിയുടെ നിയമാവലിയും യോഗം അംഗീകരിച്ചു. ജില്ലയില്‍ സമീപകാലത്തുണ്ടായ വിവിധ ദുരന്തങ്ങളില്‍ മരിച്ചവരുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചിച്ചു.

അംഗങ്ങളായ പി.ഗൗരി, കെ.നാണു, സുമിത്ര ഭാസ്‌ക്കരന്‍, പി.കെ.സരസ്വതി, അഡ്വ. മാര്‍ഗരറ്റ് ജോസ്, ആര്‍.അജിത, അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

വിഷരഹിത പച്ചക്കറി: ഉല്‍പ്പാദിപ്പിച്ചത് 363 ടണ്‍

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയില്‍ ഉല്‍പ്പാദിപ്പിച്ചത് 363 ടണ്‍ പച്ചക്കറി. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു അറിയിച്ചതാണിത്. 9 ലക്ഷം തൈകളാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്തത്.

പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കര്‍ഷകര്‍ നിശ്ചയിച്ച വിലക്കു തന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി. മുഴുവന്‍ ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്താനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.