ആലപ്പുഴ: എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവ. ഊര്‍ജമന്ത്രാലയത്തിന്റെ സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് എനര്‍ജിപ്രോഗ്രാം സംഘടിപ്പിക്കും. സര്‍ക്കാര്‍ എയിഡഡ് ഹൈസ്‌കൂള്‍, യുപി സ്‌കൂള്‍ എന്നിവ കൂടാതെ അണ്‍എയിഡഡ് സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളെയും ഉള്‍പ്പെടുത്തും. ജില്ലയില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനവും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും 23ന് ഗവ. ഗേള്‍സ് സ്‌കൂളില്‍ നടക്കും. വിവരങ്ങള്‍ക്ക് 9447232512.
















